
ഇടുക്കി: പന്ത്രണ്ടുകാരനോട് ലൈംഗികാതിക്രമം കാട്ടിയ 43 കാരന് ആറു വർഷം തടവും 40000 രൂപ പിഴയും ചുമത്തി. ഇടുക്കി വലിയ തോവള സ്വദേശി മണ്ണംപ്ലാക്കൽ വീട്ടിൽ സുരേഷ് നാരായണനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാമ്പഴം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് അതിക്രമം കാണിച്ചത്. കുട്ടി തിരികെയെത്താൻ വൈകിയപ്പോൾ പിതാവ് അന്വേഷിച്ചെത്തി. കൂട്ടിക്കൊണ്ട് വരുമ്പോൾ മുഖം വല്ലാതിരുന്നതിനെ തുടർന്ന് പിതാവ് ചോദിച്ചപ്പോഴാണ് കുട്ടി വിവിരം തുറന്ന് പറഞ്ഞത്. തുടർന്ന് പിതാവ് അയൽവാസികളെയും കൂട്ടി പ്രതിയുടെ വീട്ടിൽ എത്തി ചോദ്യം ചെയ്യുകയും ബഹളമാവുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ 3 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam