മാനസികമായി തകര്‍ന്ന 16കാരി തുറന്നുപറഞ്ഞത് ഡോക്ടറോട്; അച്ഛനെതിരെ പോക്സോ കേസ്, വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാന്‍ ശ്രമം

Published : Aug 23, 2025, 07:13 PM IST
minor girl

Synopsis

കൗണ്‍സിലിങ് നല്‍കുന്നതിനിടെ ഡോക്ടറോടാണ് പെണ്‍കുട്ടി അച്ഛനെ കുറിച്ച് പറഞ്ഞത്

കോഴിക്കോട്: നാദാപുരം വളയത്ത് പതിനാറുകാരിയായ മകളെ പിതാവ് ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. 2023 മുതല്‍ ഇയാള്‍ മകളോട് ലൈംഗികാതിക്രമം നടത്തി എന്നാണ് പൊലീസിന് ലഭിച്ച പരാതി. തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ചികിത്സ തേടിയിരുന്നു. കൗണ്‍സിലിങ് നല്‍കുന്നതിനിടെ ഡോക്ടറോടാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പൊലീസില്‍ ഡോക്ടര്‍ തന്നെയാണ് വിവരം കൈമാറിയത്.

പെണ്‍കുട്ടിയുടെ പിതാവ് നിലവില്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. അതിന് മുന്‍പ് അമ്മയും സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ് പിതാവ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകി. ഇയാളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം