കുടുംബ കോടതി മുൻ ജഡ്ജിക്കെതിരായ യുവതിയുടെ പരാതി, ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും

Published : Aug 25, 2025, 08:42 AM IST
court

Synopsis

വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ഇഡ്ജി വി.ഉദയകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു.

കൊല്ലം : വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്ന ചവറ കുടുംബ കോടതി മുൻ ജഡ്ജി വി. ഉദയകുമാറിനെതിരായ യുവതിയുടെ പരാതിയിൽ ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തുടർ നടപടി സ്വീകരിക്കും.

ഹൈക്കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരി പ്രതികരിച്ചു. കോടതിയുടെ പരിഗണനയിലുള്ളതിനാൽ പൊലീസിനെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് യുവതി. വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ഇഡ്ജി വി.ഉദയകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് തന്‍റെ ചേമ്പറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. തുടർന്ന് യുവതി ജില്ലാ ജഡ്ജിക്ക് നൽകിയ പരാതി പിന്നീട് ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ 20-ാം തീയതി ജഡ്ജിയെ സ്ഥലം മാറ്റി. പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസില്‍ ഒരു ദിവസം മാത്രം; ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന തിരുവനന്തപുരത്തെ മുൻ കൗൺസിലർ തിരികെ ബിജെപിയിൽ
'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ'