
കണ്ണൂർ : ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലക്കത്തിക്ക് ഇരയായ എസ്എഫ്ഐ (SFI) പ്രവർത്തകൻ ധീരജ് രാജേന്ദ്രന് (Dheeraj Rajendran) വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഇവിടെ ധീരജിന്റെ മൃതദേഹം സംസ്‌കരിക്കും. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും. കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.
ധീരജിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കണ്ണൂർ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിൽ മകന്റെ വിയോഗ വാർത്തയറിഞ്ഞ് അമ്മ പുഷ്പകല തളർന്നുവീണു. നഴ്സായി ജോലി ചെയ്യുന്ന കൂവോട് ആയുർവേദ ആശുപത്രിയിൽ നിന്നും താങ്ങിയെടുത്താണ് ബന്ധുക്കൾ പുഷ്കലയെ വീട്ടിലെത്തിച്ചത്.
SFI Activist Stabbed To Death : ധീരജ് കൊലപാതകം; കുത്തിയത് താൻ തന്നെ, നിഖിൽ പൈലി കുറ്റം സമ്മതിച്ചു
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്. ഇന്നലെ രാത്രിയും വീട്ടിൽ ഫോൺ വിളിച്ചിരുന്നു. തളിപ്പറമ്പിൽ എൽഐസി ഏജന്റായ അച്ഛൻ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. ധീരജിന്റെ അനുജൻ അദ്വൈത് തളിപ്പറമ്പ് സർ സയ്യിദ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കുടുംബമായി വർഷങ്ങളായി തളിപ്പറമ്പിലാണ് താമസം. ധീരജിൻറെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ രാവിലെ വിലാപയാത്രായി സ്വദേശത്തേക്ക് കൊണ്ടു പോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ടാകും.
ന്യായീകരിക്കുന്നില്ല, സാഹചര്യം പരിശോധിക്കുമെന്ന് സുധാകരൻ, വിമർശിച്ച് കോടിയേരി
പി ജയരാജൻ ഇടുക്കി മെഡിക്കൽ കോളേജിൽ
സുധാകരൻ്റെ ബിഗ്രേഡിൽ പെട്ടവരാണ് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ സംഘമെന്ന് പി.ജയരാജൻ. കൊലപാതകം ആസൂത്രിതമാണ്.
കൊല്ലുകയെന്ന ലക്ഷ്യത്തിലായിരുന്നു കുത്തിയത്. മൂന്നുപേർക്കും കുത്തേറ്റത് നെഞ്ചിലാണ്.
ധീരജിൻ്റെ സംസ്ക്കാരം നടത്തുന്നത് തളിപ്പറമ്പിൽ സി.പി.എം വിലയ്ക്ക് വാങ്ങിയ സ്ഥലത്താണ്. ഇത് കൊലപാതക രാഷ്ട്രീയത്തിൻ്റെ സ്മാരകമായി സംരക്ഷിയ്ക്കുമെന്നും ജയരാജൻ പറഞ്ഞു.