Asianet News MalayalamAsianet News Malayalam

'12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംഭവിച്ച കാര്യം'; സന്തോഷം പങ്കുവെച്ച് റാഫിയും മഹീനയും

തീപ്പൊരി ബെന്നി എന്ന സിനിമയിലൂടെയാണ് റാഫി സിനിമയില്‍ തുടക്കം കുറിച്ചത്

maheena and rafi shered video about their kashmir trip nsn
Author
First Published Jan 27, 2024, 11:12 AM IST

ടിക്ക് ടോക്ക് വീഡിയോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് റാഫി മുഹമ്മദ്. അത് വഴിയാണ് ചക്കപ്പഴം പരമ്പരയിലേക്ക് അവസരം കിട്ടിയത്. സുമ എന്ന കഥാപാത്രം പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടി. ആ കഥാപാത്രം കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ചതാണ് മഹീന. തീപ്പൊരി ബെന്നി എന്ന സിനിമയിലൂടെയാണ് റാഫി സിനിമയില്‍ തുടക്കം കുറിച്ചത്. റാഫിയുടെ ഭാര്യ മഹീന ഒരു വ്‌ളോഗര്‍ ആണ്. ടിക് ടോക്കില്‍ തുടങ്ങിയ തന്റെ സോഷ്യല്‍ മീഡിയ ജീവിതം മഹീന ഇപ്പോഴും സജീവമായി തുടരുന്നു. യൂട്യൂബിലൂടെ തന്റെയും റാഫിയുടെയും ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിലാണ് മഹീന ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത്.

കഴിഞ്ഞ കുറച്ച് വീഡിയോകളില്‍ തങ്ങളുടെ പ്രണയകഥയെ കുറിച്ചായിരുന്നു മഹീന പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോഴിതാ ബക്കറ്റ് ലിസ്റ്റിലുള്ള വലിയ ഒരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷവുമായി എത്തിയിരിക്കുകയാണ് റാഫിയും ഭാര്യയും. മറ്റൊന്നുമല്ല, ഒരു സ്വപ്‌ന യാത്ര!. റാഫിയുടെ പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംഭവിച്ച കാര്യം, ഇങ്ങനെ ഒരു സ്ഥലമുണ്ട് എന്ന് അറിഞ്ഞതുമുതല്‍ തുടങ്ങിയ ആഗ്രഹമാണ് മഹീനയുടേത്.

ചെറിയ ഒരു സസ്‌പെന്‍സോടുകൂടെയാണ് പോകുന്ന ഇടത്തെ കുറിച്ച് മഹീനയും റാഫിയും പറയുന്നത്. യാത്ര പുറപ്പെട്ട്, എത്തേണ്ടിടത്ത് എത്തിയതിന് ശേഷം ആ സസ്‌പെന്‍സ് പൊട്ടിച്ചു, കശ്മീര്‍!. ഡല്‍ഹി ടു കശ്മീര്‍ കണക്ടഡ് ഫ്‌ളൈറ്റ് എടുത്താണ് റാഫിയും ഭാര്യയും കശ്മീരില്‍ എത്തിയത്. യാത്രയിലെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും പങ്കുവച്ചുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്.

കൂടുതല്‍ വിശേഷങ്ങള്‍ വരും വീഡിയോകളില്‍ പങ്കുവയ്ക്കാം എന്ന് പറഞ്ഞാണ് ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ALSO READ : 'വിവാഹം കഴിക്കുന്നെങ്കില്‍ അങ്ങനെ ഒരാളെ മാത്രം'; 'വാലിബനി'ലെ മാതംഗി പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios