
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ (SFI) പ്രവർത്തകന് കൊലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളേജിൽ (Maharajas college) വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എസ്എഫ്ഐ- കെഎസ്‍യു പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഘര്‍ഷത്തില്‍ എട്ടോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കേളേജില്‍ നടന്ന തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷച്ചിനിടെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്. കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ധീരജാണ് അക്രമത്തില്‍ മരിച്ചത്. കുത്തിയവർ ഓടി രക്ഷപ്പെട്ടു. പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
Also Read: എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം, പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സിപിഎം
പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ധീരജിനെ കുത്തിയതെന്നാണ് സഹപാഠികള്‍ പറയുന്നത്. ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടുമാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞു.
Also Read: '21 പേർ കൊല്ലപ്പെട്ടു, സുധാകരൻ വന്നശേഷം അക്രമ രാഷ്ട്രീയം, ധീരജിന്റെ കൊലപാതകം പ്രതിഷേധാർഹം': കോടിയേരി'
Also Read: കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ല', അപലപിച്ച് മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam