'ആരും ഇല്ലാണ്ടായ പോലെ...' ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പും പങ്കുവച്ച് ഷാഫി പറമ്പിൽ

Published : Jul 18, 2023, 12:28 PM ISTUpdated : Jul 18, 2023, 12:40 PM IST
'ആരും ഇല്ലാണ്ടായ പോലെ...'  ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പും പങ്കുവച്ച് ഷാഫി പറമ്പിൽ

Synopsis

കേരളത്തിലെ ജനകീയനായ നേതാവിന്റെ വിട വാങ്ങലിന്റെ വേദനയിലാണ് രാഷ്ട്രീയ കേരളം.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോ​ഗത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെച്ചിരിക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലെ ഷാഫി പറമ്പിലിന്റെ വൈകാരികമായ കുറിപ്പ് ഇങ്ങനെ, 'ആരും ഇല്ലാണ്ടായ പോലെ..' ഒപ്പം ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിരിച്ച് സംസാരിക്കുന്ന ചിത്രവും ഷാഫി പറമ്പിൽ പങ്കുവെച്ചിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ ഉമ്മൻചാണ്ടിയുടെ വി​യോ​ഗത്തിൽ അനുശോചനമറിയിച്ചു. കേരളത്തിലെ ജനകീയനായ നേതാവിന്റെ വിട വാങ്ങലിന്റെ വേദനയിലാണ് രാഷ്ട്രീയ കേരളം.

അർബുദ രോഗ ബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു. മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. മറ്റന്നാൾ പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തെരിയിലാണ് സംസ്കാരം. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോഴത്തെ ആലോചന. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. 

ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് ഭൌതിക ശരീരം തലസ്ഥാനത്തേക്ക് എത്തിക്കുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. പൊതുദർശനത്തിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം. 

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഇല്ലാതാവുന്നത് കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാര; എംവി ഗോവിന്ദൻ

ഉമ്മന്‍ ചാണ്ടിയുടെ വിപുലമായ അനുഭവ സമ്പത്തിനെ ബഹുമാനത്തോടെ മാത്രമാണ് കാണാന്‍ കഴിയൂ; ജെയ്ക് സി തോമസ്

 


 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം