ഓരോരുത്തരുടെ വ്യക്തി ജീവിതത്തിൽ ചൂഴ്ന്ന് നോക്കാനാവില്ല, കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതിയിൽ പ്രതികരിച്ച് ഷാഫി

Published : Mar 29, 2026, 10:35 AM IST
prasobh shafi parambil

Synopsis

കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടി ഒരു തരത്തിലുള്ള സംരക്ഷണവും ഒരുക്കില്ലെന്നും നിയമനടപടികളുമായി പൊലീസ് മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി ഡീൽ ഇല്ലാത്തതിനാലാണ് സിപിഎം മറ്റു പാർട്ടികളുമായി ഡീൽ ഉണ്ടാക്കുന്നതെന്നും ഷാഫി വിമർശിച്ചു.

പാലക്കാട്: കോൺഗ്രസ് വാർഡ് കൗൺസിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതി ഉയർന്നതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. എല്ലാ നിയമനടപടികളൂം പൊലീസ് സ്വീകരിക്കട്ടെയെന്നും ഒരു തരത്തിലുള്ള സംരക്ഷണവും പാർട്ടി ഒരുക്കില്ലെന്നും നിയമ നടപടിക്ക് ഒരു തടസവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെ വ്യക്തി ജീവിതത്തിൽ ഉണ്ടാവുന്നത് ചൂഴ്ന്ന് നോക്കാനാവില്ല. പാർട്ടി നടപടി എടുത്തിട്ടുണ്ട്.

തെരെഞ്ഞെടുപ്പിൽ യുഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ല അതെന്നും പാലക്കാട് രമേഷ് പിഷാരടി ജയിച്ച്‌ നിയമസഭയിൽ എത്തുമെന്നും ഷാഫി കൂട്ടിച്ചേർത്തു. അതേസമയം, എല്ലാവരുമായി സിപിഎമ്മിന് ഡീൽ നടത്തേണ്ടി വരുന്നത് ജനങ്ങളുമായി ഡീൽ ഇല്ലാത്തത് കൊണ്ടെന്നും ഷാഫി പറമ്പിൽ വിമര്‍ശിച്ചു. ജനങ്ങൾ യുഡിഎഫിന് ഒപ്പം ഉള്ളതു കൊണ്ടാണ് ബിജെപിയുമായും എസ്‍ഡിപിഐയും ആയി സിപിഎം ഡീൽ നടത്തുന്നത്. ഇത് കേരളത്തിൽ മാറ്റം ഉണ്ടാക്കില്ല. 

ആരോഗ്യ, സാമ്പത്തിക മേഖലയിലെ പരാജയവും ശബരിമല വിഷയവും തന്നെയാണ് യുഡിഎഫ് ഉന്നയിക്കുന്നത്. ജമാഅതെ ഇസ്ലാമിയുമായി യുഡിഎഫ് ബന്ധമെന്നു പറഞ്ഞു സിപിഎം ആരോടൊക്കെ ആണ് കൂട്ടു കൂടുന്നത്. സിപിഎം - സിപിഐ നേതാക്കൾ ബിജെപിയിൽ പോയി മത്സരിക്കുന്നതിന് കുഴപ്പമില്ല. അപ്പോഴൊന്നും മുഖ്യമന്ത്രി ക്ക് കുഴപ്പമില്ല. ചെറ്റത്തരം പോലെയുള്ള വാക്കുകൾ മുഖ്യമന്ത്രിയുടെ ഡിഷ്ണറി യിൽ ഉള്ളത് യുഡിഎഫിൽ ജയിക്കുന്ന നേതാക്കൾക്ക് എതിരെ മാത്രമെന്നും ഷാഫി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്തിനാണ് ധൃതി? സംവാദത്തിനുള്ള തീയതിയും സ്ഥലവും ഞാൻ പറയാം': ശിവൻകുട്ടിയോട് വെയ്റ്റ് ചെയ്യാൻ രാജീവ് ചന്ദ്രശേഖർ
കേരളത്തിന്‍റെ പൊതു മനോഭാവം എൻഡിഎയ്ക്ക് അനുകൂലമെന്ന് മോദി ,ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കു ന്നുവെന്ന് മലയാളം പോസ്റ്റ്