'സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നു'; ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം

Published : Jun 17, 2026, 10:36 PM IST
Binoy Viswam

Synopsis

ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധം പെരുമാറുന്നില്ലെന്നും വിമർശനം ഉയർന്നു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധം പെരുമാറുന്നില്ലെന്നും വിമർശനം ഉയർന്നു. അവതാര പരാമർശം അപക്വമാണ്. സംസ്ഥാന സെക്രട്ടറിയറ്റ് അനാവശ്യമാണെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വരുത്തിയത് വൻ വീഴ്ചയാണെന്നും വിമർശനമുണ്ടായി.

സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർത്ഥിത്വം വീതിച്ചെടുത്തു. ഇത്തരമൊരു പാർട്ടി ഘടകം തന്നെ അനാവശ്യമാണെന്നും പിരിച്ച് വിടണമെന്നും സിപിഐ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴ തുടരുന്നു; 10 ജില്ലകളിലും 2 താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു, പ്രൊഫഷണൽ കോളേജുകൾക്കും ബാധകം
ഡിവൈഎസ്പി ഡി കെ പൃഥിരാജിന്‍റെ ആവശ്യം തള്ളി സർക്കാർ; സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കില്ല, വയനാട്ടിൽ തുടരണം