എയർ ഇന്ത്യക്കെതിരെ കടുപ്പിച്ച് ശശി തരൂർ; എംഡിക്ക് ആശങ്കയറിയിച്ച് കത്തയച്ചു; കേരളത്തിൽ നിന്നുള്ള സർവീസ് വെട്ടിക്കുറക്കരുതെന്ന് ആവശ്യം

Published : Sep 30, 2025, 01:00 PM IST
Shashi Tharoor against Air India

Synopsis

കേരളത്തിൽ നിന്നുള്ള നിരവധി എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കുന്നതിൽ ശശി തരൂർ ആശങ്കയറിയിച്ചു. ഗൾഫ് മേഖലയിലേക്കടക്കം സർവീസുകൾ നിർത്തലാക്കുന്നത് തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദില്ലി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ വിമർശനവുമായി ശശി തരൂർ എംപി. വിഷയത്തിൽ ആശങ്കയറിയിച്ച് എയർ ഇന്ത്യ എംഡി കാമ്പൽ വിൽസണ് കത്തയച്ചു. ഗൾഫ് മേഖലയിലേക്കടക്കം വിമാന സർവീസുകൾ റദ്ദാക്കുന്നത് തൊഴിലാളിൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും എം പി കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ കേരളത്തിലെ വ്യാപാരത്തെയും ടൂറിസത്തെയും സർവീസ് റദ്ദാക്കൽ സാരമായി ബാധിക്കുമെന്നും ശശി തരൂർ പറഞ്ഞു. ഒക്ടോബർ മുതൽ അടുത്ത വർഷം മാർച്ചവരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളിൽ പലതും റദ്ദാക്കുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് എയർ ഇന്ത്യ വെട്ടിച്ചുരുക്കിയത്. ഡൽഹി -തിരുവനന്തപുരം റൂട്ടിലെ ബിസിനസ് ക്ലാസ് സർവീസുകൾ ഇല്ലാതാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ സംസ്ഥാനത്തിനെതിരായ കടുത്ത അവഗണനയായാണ് ശശി തരൂർ വിമർശിക്കുന്നത്. എയർ ഇന്ത്യ കേരളത്തോടുള്ള അവഗണന തുടർന്നാൽ, ഇൻഡിഗോയും ആകാശ എയറും യാത്രക്കാർ ആശ്രയിക്കും. തനിക്ക് പ്രിയപ്പെട്ട സർവീസാണ് എയർ ഇന്ത്യയുടേത്. എന്നാൽ വസ്‌തുതകൾ മാറുമ്പോൾ അഭിപ്രായവും മാറും. ബന്ധപ്പെട്ട എല്ലാവരും വിഷയത്തിൽ ഉചിതമായ ശ്രദ്ധ പതിപ്പിക്കുമെന്ന് കരുതുന്നുവെന്നും ശശി തരൂർ സമൂഹ മാധ്യമമായ എക്സിൽ എഴുതി.

 

 

വിഷയത്തിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും നേരത്തെ രംഗത്ത് വന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രിക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസിന് ഏറ്റവും ലാഭകരമായ ഗൾഫ് - കേരള സർവീസുകൾ വെട്ടിക്കുറക്കുന്നതിന് പിന്നിലെ യുക്തി എന്തെന്നും അദ്ദേഹം കേന്ദ്രമന്ത്രിക്ക് എഴുതിയ കത്തിൽ ചോദിച്ചിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും