
തിരുവനന്തപുരം: ട്രംപ്- മംദാനി സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്ത് ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെയടക്കം പുകഴ്ത്തിയതിലുള്ള ന്യായീകരണം കൂടിയാണ് തരൂര്‍ മുന്‍പോട്ട് വയ്ക്കുന്നത്. രാഷ്ട്രീയ സഹകരണത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാടും തരൂര്‍ തുറന്ന് കാട്ടുന്നു.
ഇന്ത്യൻ വംശജനായ ന്യൂയോര്‍ക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്റാന്‍ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മംദാനി ന്യൂയോർക്കിന്റെ വളരെ നല്ല ഒരു മേയർ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മംദാനി മേയർ ആയിരിക്കുമ്പോൾ ന്യൂയോർക്കിൽ താമസിക്കാൻ സന്തോഷമെന്നും ട്രംപ് വ്യക്തമാക്കി. ന്യൂയോർക്ക് നഗരം നേരിടുന്ന പ്രശ്നങ്ങളിൽ ട്രംപുമായി സഹകരിക്കുമെന്ന് മംദാനിയും പ്രതികരിച്ചു. ഡൊണാള്‍ഡ് ട്രംപ് - മംദാനി കൂടിക്കാഴ്ചയില്‍ അമ്പരിപ്പിച്ചായിരുന്നു ട്രംപിൻ്റെ പ്രതികരണം. മംദാനിക്ക് വൻ പ്രശംസയാണ് ട്രംപിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മംദാനിയുടെ ആശയങ്ങളോട് യോജിപ്പുണ്ടെങ്കിലും മംദാനി ന്യൂയോർക്കിന്റെ വളരെ നല്ല ഒരു മേയർ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. വിമർശകരെ ആശ്ചര്യപ്പെടുത്താൻ മംദാനിക്ക് കഴിയും. തനിക്ക് വോട്ട് ചെയ്ത പലരും മംദാനിയേയും പിന്തുണച്ചുവെന്ന് ട്രംപ് പ്രതികരിച്ചു. മംദാനി മേയർ ആയിരിക്കുമ്പോൾ ന്യൂയോർക്കിൽ താമസിക്കാൻ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്ക് നഗരം നേരിടുന്ന പ്രശ്നങ്ങളിൽ ട്രംപുമായി സഹകരിക്കുമെന്നും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ വൈറ്റ് ഹൗസുമായി യോജിച്ച് പ്രവർത്തിക്കുമെന്നും നിയുക്ത മേയർ മംദാനി പ്രതികരിച്ചു.