സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം, ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട 2 പേരെ കൂടി ക്വാറന്‍റീനിൽ നിന്ന് ഒഴിവാക്കി

Published : Jun 27, 2026, 06:23 PM IST
Mask

Synopsis

മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്: സംസ്ഥാനത്ത് 10 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

നിപ: 2 പേരെ കൂടി ക്വാറൻ്റെനിൽ നിന്നും ഒഴിവാക്കി

നിപ ബാധിതൻ്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട 2 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. കൂടാതെ കുറഞ്ഞ റിസ്ക്‌ വിഭാഗത്തിൽപെട്ട ഒരാളെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗബാധിതന്റെ സഹപ്രവർത്തകരായിരുന്നു ഇവരെല്ലാവരും.

നിപ രോഗബാധിതൻ്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 11 പേരും ക്വാറൻ്റീനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 74 പേർ നിരീക്ഷണത്തിലാണ്. രോഗനിരീക്ഷണത്തിൻ്റെ ഭാഗമായി ജൂൺ 10 മുതൽ നിപ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 55 പേരുടെ ഫലവും നെഗറ്റീവാണ്.

നിപ രോഗബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു

നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സ തുടരുന്നു. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതു ജനങ്ങളിൽ നിന്നുള്ള 93 ഫോൺവിളികൾ എ ത്തിയിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ വാക്ക് പോലെ തന്നെ, ലക്ഷ്യം ഒരുകോടി ലിറ്റര്‍ പാലുല്‍പാദനം തന്നെയെന്ന് പ്രഖ്യാപിച്ച് ബിന്ദു കൃഷ്ണ; മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ
മാണിക്യം ടാഗോർ തമിഴ്നാട് പിസിസി അധ്യക്ഷൻ, കേരളത്തിലെ പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിച്ചേക്കും