കൊച്ചിയിൽ പുറം കടലിൽ കപ്പൽ മുങ്ങിയ സംഭവം; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം അടിത്തട്ടിൽ പരിശോധിക്കും

Published : Jun 06, 2025, 06:50 AM IST
ship accident

Synopsis

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം ആദ്യം കപ്പൽ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടിൽ പരിശോധന നടത്തി മാപ്പിങ് പൂർത്തിയാക്കും

കൊച്ചി: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ ചരക്കു കപ്പലിനുള്ളിൽ പരിശോധന നടപടികൾ ഇന്ന് മുതൽ. ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും, കപ്പൽ കമ്പനിയായ എംഎസ്‍സിയും ചേർന്നാണ് ദൗത്യം. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം ആദ്യം കപ്പൽ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടിൽ പരിശോധന നടത്തി മാപ്പിങ് പൂർത്തിയാക്കും. തുടർന്ന് കണ്ടെയ്നറുകൾ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി കപ്പൽ കമ്പനി മറ്റൊരു സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കപ്പൽ മുങ്ങിയ മേഖല പൂർണമായും കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും