വ്യാജ വാട്സാപ്പ് ഗ്രൂപ്പ്: ഷോണിനെ 3 മണിക്കൂര്‍ ചോദ്യംചെയ്തു, ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം

Published : Nov 16, 2022, 06:23 PM ISTUpdated : Nov 16, 2022, 09:18 PM IST
വ്യാജ വാട്സാപ്പ് ഗ്രൂപ്പ്: ഷോണിനെ 3 മണിക്കൂര്‍ ചോദ്യംചെയ്തു, ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം

Synopsis

തനിക്ക് ലഭിച്ച സന്ദേശം ദിലീപിൻ്റെ സഹോദരന് അയച്ച് കൊടുക്കുക മാത്രമാണ് ചെയ്തത്. ആര് അയച്ചു എന്ന കാര്യം ഓർക്കുന്നില്ലെന്നും ഷോൺ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. 

കൊച്ചി: നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ എതിര്‍ക്കുന്ന പ്രമുഖരുടേത് എന്ന പേരില്‍ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ കേസില്‍ ഷോണ്‍ ജോര്‍ജിനെ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ദിലീപിനെ പൂട്ടണം എന്ന പേരിലായിരുന്നു വാട്സാപ്പ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് വ്യാജമായി സൃഷ്ടിച്ചത് ഷോണ്‍ ജോര്‍ജെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. എന്നാല്‍ ഈ വാട്സാപ്പ് ഗ്രൂപ്പുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നും ഫോണില്‍ ലഭിച്ച സ്ക്രീന്‍ ഷോട്ട് ദിലീപിന്‍റെ സഹോദരന്‍ അനൂപിന് അയച്ചു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ഷോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

ആരാണ് സ്ക്രീന്‍ ഷോട്ട് തനിക്ക് അയച്ചതെന്ന് ഓര്‍മ്മയില്ലെന്നും ഷോണ്‍ പറഞ്ഞു. മൊഴിയിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ഷോണിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഷോണും പിതാവ് പി സി ജോര്‍ജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ