മുംബെയിൽ  സോഫ്റ്റുവെയര്‍ കമ്പനിയിൽ പാർട്ണറായ യുവതിയുടെ പണമാണ് തട്ടിയത്. നഗരത്തിലൂടെ കാറിൽ പോകുമ്പോൾ പൊലീസ് ഇയാളെ വളയുകയായിരുന്നു.

ആലപ്പുഴ: മുംബെയിൽ രണ്ട് കോടി രൂപ തട്ടിയെടുത്ത മലയാളി യുവാവിനെ ആലപ്പുഴയില്‍ കാർ വളഞ്ഞിട്ട് പിടികൂടി. ആലപ്പുഴ കോൺവെന്‍റ് സ്ക്വയറിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് ടോണി തോമസ് എന്നയാളെ പിടികൂടിയത്. മുബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. സോഫ്റ്റുവെയര്‍ കമ്പനിയിലെ പാര്‍ട്ണറായ ടോണി തോമസ്, തന്നെ വഞ്ചിച്ച് രണ്ടുകോടി രൂപയും 18 ലക്ഷം രൂപയുടെ ബൈക്കും തട്ടിയെടുത്തു എന്നായിരുന്നു യുവതിയുടെ പരാതി. 

YouTube video player

മൂന്ന് ദിവസം മുമ്പ് മുബൈ പൊലീസ് വിവരം ആലപ്പഴ പൊലീസിന് കൈമാറി. വൈകിട്ട് നാല് മണിയോടെ ടോണി നഗരത്തിലെത്തുമെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ സഞ്ചരിച്ച കാര്‍ വളയുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ടോണി കാര്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ചില്ല് പൊളിച്ച് ലോക്ക് തുറന്ന് പിടികൂടുകയായിരുന്നു. ഇയാളെ ഉടന്‍ മുബൈ പൊലീസിന് കൈമാറുമെന്ന് ആലപ്പഴ നോര്‍ത്ത് പൊലീസ് അറിയിച്ചു.