
കണ്ണൂർ: കേരളാ പൊലീസ് അസോസിയേഷൻ്റെ ഓൺലൈൻ മീറ്റിംഗ് ഇടയിൽ തെറിവിളി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്നതിനിടെയായിരുന്നു ചീത്ത വിളി. കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ രണ്ട് പേരാണ് മോശമായി സംസാരിച്ചത്. മീറ്റിംഗിൽ അബദ്ധത്തിൽ കയറിയവരാണ് ഇവരെന്നും നടപടി ഒന്നുമില്ലെന്നുമാണ് കെപിഎയുടെ വിശദീകരണം.
Also Read: നവകേരള ബസ് വീണ്ടും സ്റ്റാർട്ടായി! യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തിയ ബസ്സിന് വീണ്ടും അനക്കം