
കൊച്ചി : കൊച്ചി ചെറായിൽ വിദ്യാർത്ഥികളായ സഹോദരങ്ങളെ കാണ്മാനില്ലെന്ന് പരാതി. ചെറായി അയ്യംമ്പിള്ളി വിബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ എത്തിയതായാണ് ഇവരുടെ കൈവശമുള്ള ഫോണിന്റെ ടവർ ലൊക്കേഷൻ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. സ്കൂൾ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പൊലിസിൽ പരാതി നൽകിയത്. സ്കൂളിൽ പോകാത്തതിൽ തിങ്കളാഴ്ച കുട്ടികളെ വഴക്ക് പറഞ്ഞിരുന്നുവെന്ന് മുത്തശ്ശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാണാതായ സഹോദരങ്ങളായ കുട്ടികളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി
കൊച്ചിയിൽ നിന്നും കാണാതായ സഹോദരങ്ങളായ കുട്ടികളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. പതിമൂന്നുകാരനായ അക്ഷയാണ് തിരിച്ച് വന്നത്. കാണാതായ സഹോദരി അഞ്ജനയെ കുറിച്ച് ഇന്നലെ വൈകുന്നേരം മുതൽ വിവരമില്ലെന്നാണ് അക്ഷയ് നൽകിയ മൊഴി. അഞ്ജന തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിൽക്കുന്ന ദൃശ്യങ്ങൾ വച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ചെറായി അയ്യംമ്പിള്ളി വിബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ ടവർ ലൊക്കേഷൻ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. അതിന് ശേഷം കുട്ടി തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനിലുള്ളതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.