തയ്യൽക്കടയിലെ 'ആംഗ്യഭാഷാ' കച്ചവടം പൊളിഞ്ഞു; ഹാൻസ് ഒളിപ്പിച്ചു വിറ്റ യുവാവ് പിടിയിൽ

Published : Jul 05, 2026, 07:34 PM IST
HANS

Synopsis

തുന്നൽക്കടയിൽ എത്തുന്ന ആവശ്യക്കാർക്ക് പ്രത്യേക ആംഗ്യഭാഷയിലൂടെ സാധനങ്ങൾ കൈമാറിയിരുന്ന ഇയാൾ, തയ്ച്ചു ബാക്കി വരുന്ന തുണിക്കഷ്ണങ്ങൾക്കിടയിലായിരുന്നു പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചു വെച്ചിരുന്നത്.

പാലക്കാട്: തയ്യൽക്കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് വിൽപ്പന നടത്തിവന്നിരുന്ന വിളയൂർ കൂരാച്ചിപടി സ്വദേശി ബാബുവിനെ എക്സൈസ് സംഘം പിടികൂടി. തുന്നൽക്കടയിൽ എത്തുന്ന ആവശ്യക്കാർക്ക് പ്രത്യേക ആംഗ്യഭാഷയിലൂടെ സാധനങ്ങൾ കൈമാറിയിരുന്ന ഇയാൾ, തയ്ച്ചു ബാക്കി വരുന്ന തുണിക്കഷ്ണങ്ങൾക്കിടയിലായിരുന്നു പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചുവെച്ചിരുന്നത്. എന്നാൽ എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ' റെയ്ഡിന് മുന്നിൽ ഈ തന്ത്രങ്ങളെല്ലാം പാളി. പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ കെ. കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്പായിൽ ജോലി, ഇന്‍റർവ്യൂവിന് വിളിച്ച് വരുത്തി ലഹരിനൽകി; പ്രതികൾ പിടിയിൽ
പോക്സോ കേസിൽ ജാമ്യത്തിലിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി; പണം തട്ടിയയാൾ അറസ്റ്റിൽ