ഗായിക ചിത്രയുടെ മെസേജും മൂന്ന് എ ഗ്രേഡും; മിന്‍ഹയുടെ കലോത്സവ നേട്ടത്തിന് തിളക്കമേറുന്നു

Published : Jan 06, 2023, 11:14 AM IST
ഗായിക ചിത്രയുടെ മെസേജും മൂന്ന് എ ഗ്രേഡും; മിന്‍ഹയുടെ കലോത്സവ നേട്ടത്തിന് തിളക്കമേറുന്നു

Synopsis

ഒപ്പനയിലും ലളിതഗാനത്തിലും മാപ്പിള പാട്ടിലുമാണ് മിന്‍ഹ നേട്ടം കൊയ്തത്.

കോഴിക്കോട്:  മത്സരിച്ച മൂന്ന് ഇനത്തിലും എ ഗ്രേഡ്  നേടിയതിനേക്കാളും സന്തോഷത്തിലാണ് വയനാട് നിന്നുള്ള കൊച്ചുമിടുക്കി മിന്‍ഹ ഫാത്തിമ. കെ എസ് ചിത്ര അവിസ്മരണീയമാക്കിയ നന്ദനം എന്ന സിനിമയിലെ കാര്‍മുകില്‍ വര്‍ണന്‍റെ മുന്നിലെന്ന ഗാനം ഒരു റിയാലിറ്റി ഷോയിലൂടെ പാടിയാണ് മിന്‍ഹ ഗായികയുടെ ശ്രദ്ധ നേടിയത്.  കഴിഞ്ഞ പിറന്നാളിന് ചിത്രയുടെ ആശംസ മിന്‍ഹയുടെ ഫോണിലുമെത്തി. ഒപ്പനയിലും ലളിതഗാനത്തിലും മാപ്പിള പാട്ടിലുമാണ് മിന്‍ഹ നേട്ടം കൊയ്തത്.

മത്സരഫലം അറിഞ്ഞ ശേഷം മിന്‍ഹ ഗായിക ചിത്രയ്ക്ക് സന്ദേശമയച്ചിരുന്നു. ഇതിന് ചിത്രയുടെ മറുപടി ലഭിച്ചിരുന്നു. ഇതോടെ എ ഗ്രേഡിന് തിളക്കം കൂടിയെന്നാണ് മിന്‍ഹയുടെ പ്രതികണം.  വയനാട് കല്‍പറ്റ സ്വദേശിയായ അഷ്റഫ് കൂലി പണി ചെയ്താണ് മകളെ പാട്ട് പഠിപ്പിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. അച്ഛനും മകളും ഒരുമിച്ച് ഗാനമേളകളില്‍ പാടാന്‍ പോകാറുമുണ്ട്.  ഗാനമേളയിലെ പ്രകടനമാണ് മിന്‍ഹയെ റിയാലിറ്റി ഷോയിലെത്തിച്ചത്. 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ