ഇസ്രയേലിൻ നാഥനായി... കൊല്ലത്തെ ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി ഗായകൻ മാർകോസ്;കൈയ്യടിച്ച് സ്വീകരിച്ച് ജനം

Published : Apr 05, 2025, 12:27 PM ISTUpdated : Apr 05, 2025, 01:08 PM IST
ഇസ്രയേലിൻ നാഥനായി... കൊല്ലത്തെ ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി ഗായകൻ മാർകോസ്;കൈയ്യടിച്ച് സ്വീകരിച്ച് ജനം

Synopsis

കൊല്ലം കിഴക്കേ കല്ലടയിൽ ക്ഷേത്രോത്സവത്തിൽ ഗായകൻ മാർകോസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ ജനം കൈയ്യടിച്ച് സ്വീകരിച്ചു

കൊല്ലം: കൊല്ലത്തെ ക്ഷേത്രോത്സവത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി ഗായകൻ മാർകോസ്. കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിലാണ് സംഭവം. കാണികളുടെ ആവശ്യപ്രകാരമാണ് ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം എന്ന ഗാനം ഗായകൻ മാർക്കോസ് ആലപിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് ക്ഷേത്രമുറ്റത്ത് ഒത്തുകൂടിയവർ പാട്ട് ആസ്വദിച്ചത്. കൊല്ലത്ത് തന്നെ കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗായകൻ അലോഷി കാണികളുടെ ആവശ്യപ്രകാരം വിപ്ലവഗാനം പാടിയിരുന്നു. ഇത് വലിയ വിവാദമാവുകയും  ഹൈക്കോടതി തന്നെ ഈ ഗാനാലാപനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെ കോൺഗ്രസിൻ്റെ പ്രാദേശിക നേതാവിൻ്റെ പരാതിയിൽ ഗാനം ആലപിച്ച ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കൽ പൊലീസ് കേസെടുത്തിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം