'കോൺവെന്‍റിൽ നിന്ന് ഇറക്കിവിടാൻ പറയില്ല', സിസ്റ്റർ ലൂസിയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി

By Web TeamFirst Published Jul 22, 2021, 1:29 PM IST
Highlights

സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‍സിസി കോൺവെന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാനും അടുത്തയിടെ ശരിവെച്ചിരുന്നു. എന്നാൽ ഇത് വത്തിക്കാൻ തീരുമാനമല്ലെന്ന് പ്രതികരിച്ച സിസ്റ്റർ ലൂസി കളപ്പുര, മഠം വിട്ടുപോകാൻ തയ്യാറായില്ല.

വയനാട്/ കൊച്ചി: മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജി ഹൈക്കോടതി തീ‍ർപ്പാക്കി. ഇപ്പോൾ താമസിക്കുന്ന വയനാട്ടിലെ കാരയ്ക്കാമല കോൺവെന്‍റിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകാൻ പൊലീസിന് നിർദേശം നൽകി. കോൺവെന്‍റിൽ നിന്ന് ഇറങ്ങിപ്പോകാൻ  ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ല. കോൺവെന്‍റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹർജി എത്രയും വേഗം തീർപ്പാക്കാനും മുൻസിഫ് കോടതിയോട് ആവശ്യപ്പെട്ടു.

കോൺവെന്‍റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടുള്ള സിസ്റ്റർ ലൂസിയുടെ അപേക്ഷ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയിൽ നൽകാനും ഹൈക്കോടതി നിർദേശിച്ചു. 

സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‍സിസി കോൺവെന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാനും അടുത്തയിടെ ശരിവെച്ചിരുന്നു. എന്നാൽ ഇത് വത്തിക്കാൻ തീരുമാനമല്ലെന്ന് പ്രതികരിച്ച സിസ്റ്റർ ലൂസി കളപ്പുര, മഠം വിട്ടുപോകാൻ തയ്യാറായില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 
click me!