മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്: യു ഷറഫലിയുടെ അക്കാദമിക്ക് ലഭിച്ചത് രണ്ട് കോടി രൂപ! പണം നൽകിയത് സ്പോൺസറായ ആർബിസി

Published : Nov 22, 2026, 07:29 AM ISTUpdated : Nov 22, 2026, 07:53 AM IST
U Sharafali News

Synopsis

സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു ഷറഫലിയുടെ സ്പോ‍ർട്സ് അക്കാദമിക്ക് ആർബിസിയിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തൽ.

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു ഷറഫലിയുടെ സ്പോ‍ർട്സ് അക്കാദമിക്ക് സ്പോൺസറായ റിപ്പോ‍ർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) യിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തൽ. ആർബിസിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഷറഫലിയുടെ സ്ഥാപനത്തിന് രണ്ട് കോടി രൂപ കൈമാറിയതിൻ്റെ രേഖകൾ ലഭിച്ചത്. പണം കൈമാറിയതിൻ്റെ രേഖകൾ എസ്ഐടി ശേഖരിച്ചു. ഷറഫലിയെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടും മുമ്പേ സ്പോൺസറും അർജന്റീന ഫുട്‌ബോൾ അസോസിയേഷനും തമ്മിൽ ഉണ്ടാക്കിയ കരാറിൽ സാക്ഷിയായി ഒപ്പിട്ടത് ഷറഫലിയായിരുന്നു.

മെസിയെയും അർജന്റീന ഫുട്‌ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൻ്റെ തുടക്കം മുതൽ നടത്തിയ ഇടപാടുകൾ സംശയാസ്പദമായിരുന്ന സാഹചര്യത്തിലാണ് യു ഷറഫലിയെയും കേസിൽ പ്രതി ചേർക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടിരുന്നത്. അഴിമതി നിരോധന നിയമപ്രകാരം ഷറഫലിക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ ആണ് ഷറഫലിയെയും കേസിൽ പ്രതി ചേർത്തത്. ഇതിനിടെ, ആർബിസിയുടെ പണമിടപാടുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് രണ്ട് കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ എസ്ഐടി കണ്ടെത്തിയത്.

2025 സെപ്റ്റംബർ മാസത്തിലാണ് യു ഷറഫലി എംഡിയായ അരീക്കോട്ടെ സ്പോർട്സ് അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ എത്തിയത്. സ‍ർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയം ആർബിസിക്ക് വിട്ടുനൽകിയത് പണം കൈമാറ്റം നടന്ന കാലയളവിലാണെന്നത് ദുരൂഹമാണ്. അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ആർബിസി ഉണ്ടാക്കിയ കരാറിൽ സംസ്ഥാന സർക്കാർ അനുമതി കിട്ടും മുമ്പേ യു ഷറഫലി സാക്ഷിയായി ഒപ്പുവെച്ചത് സംശയാസ്പദമായിരുന്നു. താനൊരു ഫുട്ബോൾ ആരാധാകനാണെന്നും മെസിയെ കൊണ്ടുവരുന്നതിന് ഒപ്പം നിന്നുവെന്നുമായിരുന്നു ഷറഫലിയുടെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാർ പ്രതിനിധിയായിരിക്കെ സർക്കാർ അനുമതി കിട്ടും മുമ്പേ കരാറിൽ സാക്ഷിയായി ഒപ്പുവെച്ചതും ഇതിനിടെ നടന്ന പണമിടപാടും ഷറഫലിയുടെ വാദം സംശയനിഴലിലാക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസിലേക്കുള്ള മടക്കം; കരുതലോടെ കാത്തിരിക്കാൻ പത്മജ വേണുഗോപാൽ, രോഷം തണുത്ത ശേഷം കെപിസിസിക്ക് കത്ത് നൽകും
വല്ലാർപാടം ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിക്കാൻ തീരുമാനം, തിങ്കളാഴ്ച മുതൽ ചരക്കുനീക്കം പുനരാരംഭിക്കും