മാസപ്പടി കേസ്: അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു; ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും

Published : Sep 23, 2026, 05:23 PM ISTUpdated : Sep 23, 2026, 10:10 PM IST
masappadi case

Synopsis

ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ.

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടിക്കുമെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മാസപ്പടി കേസിൽ എടുത്തുചാട്ടമില്ലെന്നും ആരെയും വേട്ടയാടാനില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം എടുത്തത് ഇന്നലെ. അന്വേഷണ സംഘത്തെ തീരുമാനിക്കാനുള്ള നിർദ്ദേശം നൽകിയത് ഡിജിപിക്ക്. കേസിന്‍റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 3 ഡിവൈഎസ്പി മാരും 5 ഇൻസ്പെക്ടർമാരും സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരും എസ്ഐടിയിലുണ്ടാകും.

മാസപ്പടി കേസിൽ ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം. റിപ്പോർട്ട് കൈമാറിയ ഇഡി ഉദ്യോഗസ്ഥരുമായി എസ്ഐടി ചർച്ച നടത്തും. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതിൽ തീരുമാനം.

അനധികൃത സ്വത്ത് സമ്പാദനത്തിൽ പ്രത്യേക വിജിലൻസ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കും. ഹവാലയിൽ ഊന്നിയാകും എസ്ഐടിയുടെ ആദ്യ അന്വേഷണം. സിപിഎം അന്വേഷണത്തെ രാഷ്ട്രീയമായി നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ.

അന്വേഷണം മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായിക്കെതിരെ അടക്കമായതിനാൽ ഓരോ ഘട്ടത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടാകും. കേസെടുത്ത ശേഷം മാത്രമായിരിക്കും ചോദ്യം ചെയ്യൽ. മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എസ്ഐടി ഉദ്യോഗസ്ഥനായ പി വിക്രമനെ തന്നെയാണ് പിണറായിക്കെതിരായ കേസിലും അന്വേഷണം നടത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം; ഉത്തരവിറക്കി ആരോ​ഗ്യവകുപ്പ്
പ്രതിപക്ഷനേതാവായിരിക്കെ പറഞ്ഞതെല്ലാം മറന്ന് വി ഡി സതീശൻ, വിവാദമായിട്ടും തുടരുന്നത് വെല്ലുവിളി