എല്ലാം അജിത് കുമാർ അറിഞ്ഞ്? രക്ഷാപ്രവർത്തനം കേസ് റിപ്പോർട്ട് എഡിജിപിയുടെ ഓഫിസിൽ വെച്ച് റിപ്പോര്‍ട്ട് തിരുത്തിയെന്ന് എസ്ഐ‌ടി

Published : Jun 07, 2026, 08:59 AM ISTUpdated : Jun 07, 2026, 09:03 AM IST
mr ajithkumar

Synopsis

പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴി പ്രകാരം മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടില്ല. സംഭവം അവസാനിച്ച ശേഷമാണ് എത്തിയതെന്നും മൊഴിയിൽ പറയുന്നു.

ആലപ്പുഴ: രക്ഷാപ്രവർത്തനം കേസിൽ അട്ടിമറി നടന്നായി എസ്ഐടി കോടതിയിൽ. എഡിജിപിയുടെയുടെ ഓഫീസിൽ റിപ്പോർട്ട് തിരുത്തിയെന്ന് എസ്ഐടി കോടതിയിൽ വ്യക്തമാക്കി. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയത് വസ്തുതാപരമായ റിപ്പോർട്ട് മാത്രമാണെന്നും പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമെന്ന് തിരുത്തിയെന്നും എസ്ഐടി പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫർ സംഭവദൃശ്യങ്ങൾ പകർത്തിയെന്ന് റെഫർ റിപ്പോർട്ടിൽ എഴുതി ചേർത്തു. എന്നാൽ ഇതിൽ മർദിക്കുന്ന ഭാഗം ഇല്ല. മറ്റു ദൃശ്യങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ റെഫർ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി. മർദിക്കുന്ന ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അന്ന് കോടതിയിൽ ചൂണ്ടികാണിച്ചത് പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ മാത്രം അടിസ്ഥാനപ്പെ‌ടുത്തിയാണെന്നും എന്നാൽ, പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴി പ്രകാരം മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടില്ല. സംഭവം അവസാനിച്ച ശേഷമാണ് എത്തിയതെന്നും മൊഴിയിൽ പറയുന്നു.

രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ​ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച. ഇരുവിഭാ​ഗത്തിന്റെ വാദം വിശദമായി കേട്ട കോടതി വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. വധശ്രമക്കുറ്റം ചുമത്തിയ എസ്ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. പെട്ടന്ന് ഉള്ള പ്രതികരണം അല്ലെ ഉണ്ടായതെന്ന് കോടതി ചോദിച്ചു. സാഹചര്യം നിയന്ത്രിക്കാൻ ആയിരുന്നോ മർദനമെന്നും കൃത്യനിർവഹണത്തിനപ്പുറം ചെയ്തുവെന്നാണ് ചാർജ്. ഇത്തരം പ്രതിഷേധം ഉണ്ടാവുമെന്ന് ഗൺമാൻമാർക്ക് മുൻകൂട്ടി അറിയാമായിരുന്നോയെന്നും ഇന്റലിജന്റ്സ് റിപ്പോർട്ട്‌ ലഭിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ട് കിട്ടും മുൻപ് ജാമ്യമില്ല വകുപ്പുകൾ കൂടി ചേർത്തു. മേയ് 30 ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ചുരുങ്ങിയ സമയ പരിധിയിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്തത് എന്തിനെന്നും കോടതി ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ചോദ്യമുനയിലേക്ക് പോരാളി ഷാജിയും അമ്പാടിമുക്ക് സഖാക്കളും, കൂടുതൽ വകുപ്പുകൾ ചേർക്കും
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ചോദ്യമുനയിലേക്ക് പോരാളി ഷാജിയും അമ്പാടിമുക്ക് സഖാക്കളും, കൂടുതൽ വകുപ്പുകൾ ചേർക്കും