ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

Published : Jun 07, 2026, 06:45 AM IST
lorry accident

Synopsis

പത്തനംതിട്ടയിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. രണ്ടുപേർക്ക് പരിക്കേറ്റു. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിൽ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. ഫയർഫോഴ്സ് സ്ഥലത്തെത്തി ലോറി ഉയർത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, മറ്റിടങ്ങളിൽ യെല്ലോ അലർട്ട്
ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന