
കൊല്ലം. പത്തനാപുരം കടശ്ശേരി ഉമ്മന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. തൊഴിലിറപ്പ് തൊഴിലാളി കടശ്ശേരി സ്വദേശി രാജമ്മയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എൺപത് വയസായിരുന്നു. രാവിലെ ജോലിക്കായി ഫോട്ടോ എടുത്തതിന് ശേഷം സംഘമായി പുറപ്പെടുമ്പോഴാണ് കാട്ടാനയെ കണ്ടത് ഒപ്പമുള്ളവർ ചിതറിയോടി. എന്നാൽ രാജമ്മ കാൽ തെന്നി വീണു. ആന തുമ്പികൈ കൊണ്ട് രാജമ്മയെ എറിഞ്ഞെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളി ജയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനത്തോട് ചേർന്ന ഭാഗമാണിത്. ഇവിടെ കാട്ടാന ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. അധികൃതർക്ക് പരാതി നൽകിട്ടും നടപടി എടുത്തിട്ടില്ലെന്ന് തൊഴിലാളികൾ പരാതിപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam