ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറു വയസ്സെന്ന മാനദണ്ഡം: കേന്ദ്ര നിര്‍ദേശം പാടെ തള്ളില്ലെന്ന് വി.ശിവൻകുട്ടി

Published : Feb 23, 2023, 10:18 AM ISTUpdated : Feb 23, 2023, 10:19 AM IST
ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറു വയസ്സെന്ന മാനദണ്ഡം: കേന്ദ്ര നിര്‍ദേശം പാടെ തള്ളില്ലെന്ന് വി.ശിവൻകുട്ടി

Synopsis

കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന്ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കുക കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ആറ് വയസ്സ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസ്സിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കര്‍ശന നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. 

കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അതല്ലാതെ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂ. 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്