
കൊല്ലം : കൊല്ലം മയ്യനാട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറു പെൺകുട്ടികളെ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചിൽഡ്രൻസ് ഹോമിന്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾ പോയത്. എട്ടരയോടെ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. മയ്യനാട് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന സ്ഥാപനമാണിത്.
'നാലിടത്ത് ക്രമക്കേടുകൾ, ചോദ്യംചെയ്തതോടെ ഭീഷണി'; ചെയര്‍പേഴ്സണെതിരെ തൃക്കാക്കര നഗരസഭാ സെക്രട്ടറി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam