കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍; 6 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, മൂന്ന് പേരുടെ നില ഗുരുതരം, സംഭവം തിരുവനന്തപുരം അമ്പൂരില്‍

Published : Oct 16, 2025, 04:56 PM IST
CSI Medical College and Hospital

Synopsis

തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. അമ്പൂരി സെറ്റിൽമെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ , ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവർക്കാണ് ശരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. വീടിനു സമീപത്തെ പറമ്പിൽ നിന്ന കൂണായിരുന്നു ഇവർ പാകം ചെയ്ത് ഭക്ഷിച്ചത്. ഇതിൽ മോഹൻ, സാവിത്രി അരുൺ, എന്നിവരുടെ നില ഗുരുതരമാണ്. അഭിഷേക് ഐസിയുവിലാണ്. മറ്റു രണ്ടു പേരുടെയും നില ഗുരുതരമല്ല.

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും