പഠിക്കാത്തതിന് ആറ് വയസ്സുകാരിക്ക് അച്ഛന്റെ ക്രൂരമർദ്ദനം; സംഭവം തോപ്പുംപടിയിൽ

Published : Jul 28, 2021, 10:09 AM ISTUpdated : Jul 28, 2021, 01:45 PM IST
പഠിക്കാത്തതിന് ആറ് വയസ്സുകാരിക്ക് അച്ഛന്റെ ക്രൂരമർദ്ദനം; സംഭവം തോപ്പുംപടിയിൽ

Synopsis

കുട്ടിയുടെ അച്ഛൻ സേവ്യർ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്ന് പൊലീസ്. ചൂരൽ കൊണ്ട് ദേഹമാകെ അടിയേറ്റ പാടുകളുണ്ട്.

കൊച്ചി: കൊച്ചി തോപ്പുംപടിയിൽ ആറുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ധിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചുരല്‍വടി കൊണ്ട് നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന കുട്ടിയുടെ മൊഴിയുടെ  അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുട്ടിയെ കെയര്‍ഹോമിലേക്ക് മാറ്റി.

നസ്രത്ത് സ്വദേശിയായ  റോജന്‍ സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാള്‍ ആറ് വയസുകാരിയായ മകളെ  നിരന്തരം മര്‍ദ്ദിക്കുന്നുവെന്ന് നാട്ടുകാര്‍ ചൈല്‍ഡ് ലൈനെ അറിയിച്ചിരുന്നു. ചെല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പഠിക്കാത്തതിന് ചുരല്‍വടികോണ്ട് പിതാവ്  നിരവധി തവണ മര്‍ദ്ദിച്ചിരുന്നുവെന്ന് കുട്ടി പൊലീസിന് മൊഴി നല്കി. നിലവില്‍ കുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് പൊലീസ്‍ നല്‍കുന്ന വിവരം. മുമ്പ് നിരവധി തവണ മര്‍ദ്ദിച്ചതിന്‍റെ പാടുകള്‍ ശരീരത്തിലുണ്ട്.  
 
കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി.  പിതാവിന് വിദേശത്തേക്ക് പോകാൻ പദ്ധതി ഉണ്ടായിരുന്നതായും ഇതിന് വേണ്ടി മകളെ ഒഴിവാക്കാനുള്ള ശ്രമമായിരുന്നോയെന്നും പൊലീസിന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ ഉദ്യോഗസ്ഥര്‍  പരിശോധിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ നേതാക്കൾക്ക് പുതിയ ദേശീയ അധ്യക്ഷന്‍റെ ആദ്യ നിർദ്ദേശം, 'നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റ് പിടിക്കണം, സാഹചര്യം അനുകൂലം'
തവനൂർ ലീഗിന് നൽകിയാൽ പ്രതിഷേധിക്കും; നാലിൽ ഒന്ന് നഷ്ടപ്പെടുത്തിയാൽ കാലം കണക്ക് ചോദിക്കാതെ കടന്നു പോകില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്