അച്ഛനൊപ്പം ഗുഡ്സ് ഓട്ടോയുടെ മുൻവശിത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, 6 വയസുകാരന് ദാരുണാന്ത്യം

Published : May 01, 2026, 05:08 PM IST
six year old dies after falling from auto in chalissery accident

Synopsis

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു

പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് അപകടത്തിൽ മരിച്ചത്. ചാലിശ്ശേരി ആലിക്കരയിൽ വെച്ച് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ​പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്‍റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന്‍റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.

​ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്തെ പാടത്തേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ​മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരുടെയും വാക്ക് കേട്ട് വാഹനത്തിൽ മോഡിഫിക്കേഷൻ ചെയ്യല്ലേയെന്ന് ടാക്സി ഡ്രൈവർ; കാറിൽ ബമ്പർ ഗാർഡ് വച്ചതിന് 5000 രൂപ പിഴ
അതിവേഗം ആഭ്യന്തര മന്ത്രി, കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന പൊലീസുകാരുട ചികിത്സാ ചെലവ് ഏറ്റെടുക്കും; പട്രോളിംഗിനിടെയുള്ള അപകടത്തിൽ കരുതൽ