പൊതുശുചീകരണത്തിനിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ

Published : Oct 11, 2026, 10:52 AM IST
Kannur Panunda Child Death

Synopsis

കണ്ണൂർ പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് മരിക്കുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരിച്ചത്.

കണ്ണൂർ: കണ്ണൂർ പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് മരിക്കുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. എല്ലാ ഞായറാഴ്ചയും നാട്ടുകാർ ശുചീകരണ പ്രവൃത്തികൾ നടത്താറുണ്ട്. ഇതിനിടെ കുട്ടി കുളത്തിന് സമീപത്ത് കൂടി പോയപ്പോൾ ഹെയർബാൻഡ് കുളത്തിൻ്റെ പടിക്കെട്ടിലേക്ക് വീണു. അത് എടുക്കാനായി ഇറങ്ങുന്നതിനിടെ വീണ് തലയിടിക്കുകയായിരുന്നു. മറ്റൊരു കുട്ടിയാണ് മിർസ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ദില്ലിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടൽ, അഭിജിത്തും സംഘവും വിമാന റാഞ്ചികൾ അല്ലല്ലോ'; രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി
ഉടമ ജയിലിലായതോടെ മതിയായ വെള്ളവും തീറ്റയും ലഭിക്കാതെ രണ്ട് കുതിരകള്‍; കൈയൊഴിഞ്ഞ് കോര്‍പ്പറേഷനും മൃഗസംരക്ഷണ വകുപ്പും