കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി

Published : Mar 11, 2025, 10:15 AM ISTUpdated : Mar 11, 2025, 10:32 AM IST
കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി

Synopsis

അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് പറയുന്നത്. 

കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി. 

അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി. ഇന്ന് രാവിലെ പള്ളിയിൽ ജോലിയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്. പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിൻ്റെ തകരാറ് പരിശോധിക്കുകയായിരുന്നു. പൈപ്പ് ലൈൻ പോവുന്ന വഴിയിലൂടെ പോയപ്പോഴാണ് പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്ത് സ്യൂട്ട്കേസ് കണ്ടെത്തിയത്. അതിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് റോഡാണ്. അവിടെ നിന്നും ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. 

യുവതിയോട് മോശമായി പെരുമാറി, കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചു; 2 യുവാക്കൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി