
കണ്ണൂര്‍: എസ്എംഎ രോഗം ബാധിച്ച ഏഴ് മാസം പ്രായമായ ഇറാന മോൾക്ക് ജീവിതത്തിലേക്ക് തിരികെയെത്താൽ 18 കോടിയുടെ മരുന്ന് വേണം. സുമസുകളുടെ കനിവ് തേടുകയാണ് കണ്ണൂരിലെ റാഷിദും കുടുംബവും.
ഏഴ് മാസമാണ് ഇനാറ മോളുടെ പ്രായം. വേദനയിൽ പുളയുമ്പോഴും ഉപ്പയുടെ മുഖം കണ്ടാലവൾ കിണുങ്ങി ചിരിക്കും. കഴിഞ്ഞ ആഴ്ചയാണ് ഇനാറയ്ക്ക് എസ്എംഎ രോഗമാണെന്ന് ഡോക്ടർമാർ അറിയിച്ചത്. കൂലിപ്പണിക്കാരനായ റാഷിദ് നെഞ്ചിത്ത് കൈവച്ചുപോയി. രോഗം കുഞ്ഞിന്‍റെ പേശികളെ തളർത്തി തുടങ്ങി. ഒരു വയസിനുള്ളിൽ മരുന്ന് കിട്ടിയാലെ കാര്യമുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.
പ്രവാസിയിരുന്ന റാഷിദ് കൊവിഡ് പ്രതിസന്ധിയിൽ ജോലി പോയി നാട്ടിലെത്തിയതാണ്. അസുഖമെല്ലാം മാറി ഇറാന മോള്‍ ഓടിച്ചാടി നടക്കുന്നതും സ്വപ്നം കണ്ടാണ് ഈ പിതാവ് ഓരോ ദിവസവും തള്ലിനീക്കുന്നത്.
അക്കൗണ്ട് വിവരങ്ങള്‍
അക്കൗണ്ട് നമ്പര്‍: 40344199787
പേര്: SAJITHA T, HAMEED P, HASHIM AP
ബ്രാഞ്ച്: KADACHIRA
IFSC: SBIN0071263
ഗൂഗിള്‍ പേ നമ്പര്‍: 9744918645
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam