എസ് എന്‍ കോളേജ് ഫണ്ട് അഴിമതി കേസ്: വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Published : Jul 24, 2020, 08:47 AM IST
എസ് എന്‍ കോളേജ് ഫണ്ട് അഴിമതി കേസ്: വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Synopsis

ഗൂഡാലോചന, വിശ്വാസ വഞ്ചന, അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ മാത്രമാണ് പ്രതി...  

കൊല്ലം: കൊല്ലം എസ്.എന്‍ കോളേജ് സുവര്‍ണ്ണജൂബിലി ഫണ്ട് അഴിമതി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ക്രൈം ബ്രാഞ്ച് ഇന്ന് സമര്‍പ്പിക്കും. ജൂബിലി ആഘോഷത്തിനായി പിരിച്ച ഒരു കോടി പതിനാറ് ലക്ഷം രൂപയില്‍ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. 

ഗൂഡാലോചന, വിശ്വാസ വഞ്ചന, അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ മാത്രമാണ് പ്രതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഷാജി സുഗുണന്‍ നിലവില്‍ വിജിലന്‍സിലേക്ക് സ്ഥലം മാറിയിട്ടുണ്ടെങ്കിലും കുറ്റപത്രം നല്‍കുന്നതില്‍ നിയമ തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി. 

യൂണിയന്‍ മുന്‍ ജില്ലാ ഭാരവാഹി പി.സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയില്‍ 2004ല്‍ ആണ് കൊല്ലം മജിസ്‌ട്രേറ്റ് കോടതി കേസ് എടുക്കാന്‍ ഉത്തരവിട്ടത്. ആദ്യം കൊല്ലം ഈസ്റ്റ് പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണ തുടങ്ങിയെങ്കിലും രണ്ട് വട്ടം തെളിവില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് ഹൈക്കോടതിയാണ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേഷ് ബാബുവിനെതിരായ പരാതിയെന്ത്? പ്രതികരിക്കാതെ പിണറായി, പാർട്ടി കോടതിയല്ലെന്ന് ശൈലജ, അറിയില്ലെന്ന് ഐസക്ക്, കഥകൾ മെനയരുതെന്ന് ഇപി
'എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും': വിശദീകരിച്ചു മടുത്തെന്ന് സുരേഷ് ഗോപി