
നമ്മുടെ നാട്ടിലുളള പാമ്പുകളിൽ എൺപത് പാമ്പുകളും വിഷമില്ലാത്തവയാണ്. ഉളളതിൽ ശംഖുവരയൻ, മൂർഖൻ, അണലി തുടങ്ങിയവയെയാണ് സാധാരണ കാണുന്നത്. ശംഖുവരയന്‍റെയും മൂർഖന്‍റെയും വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. അണലിയുടേത് രക്തം കട്ടപിടിക്കുന്ന പ്രകിയയെ ബാധിക്കുന്നു.
2. അനാവശ്യം ചലനം ഒഴിവാക്കണം. കടിയേറ്റ ഭാഗം പരമാവധി അനക്കാതിരിക്കണം. കടിയേറ്റ ആളെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ,സ്ട്രക്ചറിൽ കിടത്തിയോ ആശുപത്രിയിലെത്തിക്കണം.
3. വേഗം ആന്‍റിവെനമുളള ആശുപത്രിയിൽ എത്തിക്കണം. താലൂക്ക് ആശുപത്രി തലം മുതൽ ആന്‍റിവെനം ലഭ്യമാണ്.
4. ഇലാസ്റ്റിക് ബാന്‍റേജ് കൊണ്ട് കടിയേറ്റ ഭാഗത്ത് കെട്ടിവയ്ക്കാം.
5. കയറും മറ്റുംകൊണ്ട് മുറിവിന് മുകൾഭാഗത്ത് അമിതമായി മുറുക്കികെട്ടേണ്ടതില്ല.
6. മുറിവ് വൃത്തിയാക്കരുത്, കൂടുതൽ മുറിവുണ്ടാക്കി രക്തം കളയാൻ നോക്കരുത്.
7. ഐസോ ചായപ്പൊടിയോ മഞ്ഞൾപൊടിയോ കനൽക്കട്ടയോ പോലുളള വസ്തുക്കൾ മുറിവിൽ വെയ്ക്കരുത്.
2. പാമ്പ് കടിയേറ്റെന്ന സംശയത്തിൽ എത്തുന്നവരിൽ പാമ്പ് കടി ഏൽക്കാത്തവരുണ്ടാകാം. അതല്ലെങ്കിൽ പാമ്പ് കടിച്ചിട്ടും വിഷം ഉളളിൽച്ചെല്ലാത്തവരും ഉണ്ടാകാം. ഇവിടെ ലക്ഷണങ്ങളാണ് ഏറ്റവും പ്രധാനം.
3. ഏതുതരം പാമ്പാണെങ്കിലും കടിയുടെ മുറിവ് രണ്ട് പല്ല് ആഴ്ന്നിറങ്ങിയത് പോലെയാണ്. ഇരപിടിക്കും മുമ്പാണ് പാമ്പ് കടിച്ചതെങ്കിൽ വിഷം ശരീരത്തിനുളളിലേക്ക് നന്നായി കയറും. ഇരവിഴുങ്ങിയ ശേഷമെങ്കിൽ കാര്യമായി കയറില്ല.
പാമ്പ് വിഷം ഉളളിൽച്ചെന്നതിന്‍റെ ഗുരുതര ലക്ഷണങ്ങൾ ഇതാണ്
2. ആശുപത്രിയിലെത്തിച്ചാൽ രോഗിയുടെ ശ്വാസോച്ഛാസവും രക്തസമ്മർദവും നിരീക്ഷിക്കും. രക്തം പരിശോധിക്കും.
3. രക്തപരിശോധന കൊണ്ട് മാത്രം പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാൻ കഴിയില്ല. രക്തം കട്ടപിടിക്കാൻ വൈകുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അണലി പോലെ രക്തധമനികളെ ബാധിക്കുന്ന വിഷമുളള പാമ്പുകളുടെ കടിയേറ്റാലാണ് പരിശോധന കൃത്യമാവുക.
4. നാഡീവ്യൂഹത്തെ ബാധിക്കുന്ന മൂർഖൻ പോലുളളവയുടെ കടിയേറ്റതെങ്കിൽ വ്യക്തമാകണമെന്നില്ല. ലാബ് പരിശോധനകളേക്കാൾ ലക്ഷണങ്ങളാണ് പലപ്പോഴും നിർണായകമാവുക.
5. ജീവൻ രക്ഷിക്കുന്ന ഏക മരുന്നെങ്കിലും കാര്യമായ ലക്ഷണങ്ങളില്ലെങ്കിൽ ആന്‍റിവെനം നൽകുന്നതും എളുപ്പമല്ല. ശക്തമായ അലർജി ഉണ്ടാകാം. ഗുരുതര പ്രത്യാഘാതവും ഉണ്ടായേക്കാം.
6. പാമ്പ് കടിയേറ്റെന്ന ലക്ഷണങ്ങൾ കണ്ടാൽ അതിവേഗം ആന്‍റിവെനം നൽകണം. ആവശ്യമെങ്കിൽ ആവർത്തിച്ച് നൽകും. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ കുറഞ്ഞ അളവിൽ മരുന്ന് നൽകാമെന്നും ഡോക്ടർമാർ പറയുന്നു.
7. പാമ്പ് കടിയേറ്റാൽ ഏറ്റവും പ്രധാനം സമയമാണ്.അത് പാഴാക്കാതെ ആശുപത്രിയിൽ എത്തിക്കലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam