'വ്യക്തികളല്ല പാർട്ടി'; കൊടകര കേസിൽ കെ സുരേന്ദ്രനെ നേരിട്ട് പിന്തുണയ്ക്കാതെ ശോഭാ സുരേന്ദ്രൻ

By Web TeamFirst Published Jul 3, 2021, 5:06 PM IST
Highlights

കേസിൽ നിയമ നടപടികൾക്ക് അദേഹം വിധേയൻ ആകുന്നില്ലെങ്കിൽ ആഭ്യന്തര വകുപ്പിന് പരിശോധിക്കാം. സുരേന്ദ്രൻ ഒളിവിൽ അല്ല. സുരേന്ദ്രൻ ഒളിവിൽ ആണെന്ന് പറയുന്നത് സർക്കാരിൻ്റെ ഒളിച്ച് കളി മാത്രമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

പാലക്കാട്: കൊടകര കുഴൽപ്പണ കേസിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരിട്ട് പിന്തുണ നൽകാതെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പറയുന്നതെല്ലാം സുരേന്ദ്രൻ വിശദീകരിക്കുന്നുണ്ടെന്നും വ്യക്തികളല്ല പാർട്ടിയെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. 

കേസിൽ നിയമ നടപടികൾക്ക് അദേഹം വിധേയൻ ആകുന്നില്ലെങ്കിൽ ആഭ്യന്തര വകുപ്പിന് പരിശോധിക്കാം. സുരേന്ദ്രൻ ഒളിവിൽ അല്ല. സുരേന്ദ്രൻ ഒളിവിൽ ആണെന്ന് പറയുന്നത് സർക്കാരിൻ്റെ ഒളിച്ച് കളി മാത്രമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്നാണ് കെ സുരേന്ദ്രൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എപ്പോൾ ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. നോട്ടീസിൽ പറഞ്ഞ ദിവസം ഹാജരാകണമെന്ന് നിയമമില്ല. ചൊവ്വാഴ്ച സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

Read Also: സ്വർണക്കടത്തിൽ സിപിഎം പ്രതിരോധത്തിൽ, തനിക്കെതിരെ നോട്ടീസ് ശ്രദ്ധ തിരിക്കാനുള്ള ശ്രമം: കെ സുരേന്ദ്രൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!