സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീമ വിനീത് ബിജെപിയിൽ ചേർന്നു; രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു

Published : Mar 04, 2026, 03:40 PM IST
Seema Vineeth joins BJP

Synopsis

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സീമ വിനീത് അടക്കം 15 പേരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പാണ് ലക്ഷ്യം വെക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങി ട്രാൻസ്ജെൻഡർ വിഭാ​ഗത്തിൽ നിന്നുള്ള പതിനഞ്ച് പേരാണ് ഇന്ന് ബിജെപിയിൽ അം​ഗത്വം എടുത്തത്. മുൻപും ട്രാൻസ്ജെൻഡർ വിഭാ​ഗത്തിൽ നിന്നുള്ളവർ ബിജെപിയിൽ അം​ഗത്വമെടുത്തിരുന്നു. വാർത്തസമ്മേളനം നടത്തി രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് ഇവർക്ക് അം​ഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ മത്സരിക്കുമോ എന്ന ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ മറുപടി നൽകിയില്ല. ബിജെപിയുടെ സ്ഥാനാർത്ഥിപട്ടിക എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലയ്ക്കടിയേറ്റ് യുവാവ് ബോധരഹിതനായി വീണു, കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ഇഡിക്ക് മുന്നിൽ, കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യുന്നു