സോളാർ കേസിന് പിന്നിൽ ഗൂഢാലോചന, സമരത്തിന്റെ പേരിൽ സിപിഎം പൊതുമുതൽ നശിപ്പിച്ചു: കെസി ജോസഫ്

Published : Dec 28, 2022, 10:41 AM IST
സോളാർ കേസിന് പിന്നിൽ ഗൂഢാലോചന, സമരത്തിന്റെ പേരിൽ സിപിഎം പൊതുമുതൽ നശിപ്പിച്ചു: കെസി ജോസഫ്

Synopsis

ഉമ്മൻചാണ്ടിയെ പ്രതിയാക്കാൻ ശ്രമിച്ച സി പി എം നേതാക്കളുണ്ട്. അവർ ഇന്ന് സ്വന്തം പാർട്ടിയിൽ നിന്ന് കൂരമ്പുകളേറ്റ് പിടയുകയാണ്

കോട്ടയം: സോളാർ കേസിൽ സിബിഐയുടെ ക്ലീൻ ചിറ്റ് വന്നതിന് പിന്നാലെ സിപിഎമ്മിനെതിരെ കെസി ജോസഫ് രംഗത്തെത്തി. സത്യത്തിന്റെ മുഖം ആർക്കും അധികകാലം മൂടിവയ്ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ സംശയമുനയിൽ നിർത്താൻ ആസൂത്രിത ഗൂഢാലോചന നടന്നു. തുടക്കം മുതൽ നിർഭയമായി ഉമ്മൻചാണ്ടി കേസിനെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് പോലും പരിഗണിക്കാതെയാണ് പകയോടെ പിണറായി വിജയൻ കേസ് സിബിഐയ്ക്ക് കൈമാറിയത്. മുഖ്യമന്ത്രി കാട്ടിയത് സംശയകരമായ നിലപാടാണ്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സോളാർ സമരത്തിന്റെ പേരിൽ കോടികളുടെ പൊതുമുതൽ കേരളത്തിൽ നശിപ്പിച്ചു. ഇനി പിണറായിയും സി പി എമ്മും കേരള ജനങ്ങളോട് മാപ്പു പറയണം. ഉമ്മൻചാണ്ടിയെ പ്രതിയാക്കാൻ ശ്രമിച്ച സി പി എം നേതാക്കളുണ്ട്. അവർ ഇന്ന് സ്വന്തം പാർട്ടിയിൽ നിന്ന് കൂരമ്പുകളേറ്റ് പിടയുകയാണ്. പരാതിക്കാരിക്ക് 10 കോടി വാഗ്ദാനം ചെയ്ത സി പി എം നേതാവുണ്ടെന്നും കെസി ജോസഫ് കുറ്റപ്പെടുത്തി.

പോസ്റ്റർ വിവാദത്തിൽ തന്റെ പേരോ ചിത്രമോ വയ്ക്കരുതെന്ന് ഉമ്മൻചാണ്ടി തന്നെയാണ് പറഞ്ഞതെന്ന് കെസി ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടിയ്ക്കു വേണ്ടി ആരും കണ്ണീർ പൊഴിക്കണ്ട. ഉമ്മൻചാണ്ടിയുടെ പേരു പറഞ്ഞ് ചിലർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും കെസി ജോസഫ് വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂട്ടറിൽ പോവുന്നതിനിടെ അപകടം; പിൻസീറ്റിലിരുന്ന യുവാവിൻ്റെ തലയിൽ മരക്കൊമ്പ് പൊട്ടിവീണു, യുവാവിന് ദാരുണാന്ത്യം
ഉടുമ്പൻ ചോലയിൽ എംഎം മണിയില്ലെങ്കിൽ അടിപതറുമെന്ന് ഭയം; വീണ്ടും മത്സരിപ്പിക്കാൻ സിപിഎം, തിരിച്ചുപടിക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ കോൺ​ഗ്രസ്