
തിരുവനന്തപുരം: സോളാർ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലിൽ ശ്രീധരൻ നായർ. സാമ്പത്തിക തട്ടിപ്പിൽ സിബിഐ അന്വേഷണത്തിനായി സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും ശ്രീധരൻ നായർ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നൽകില്ലെന്നും സിബിഐക്ക് കൈമാറിയ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണമെന്നും ശ്രീധരൻ നായർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ അന്വേഷണത്തിൽ ഒന്നും നടന്നില്ലെന്നും ശ്രീധരൻ നായർ കുറ്റപ്പെടുത്തി. സാമ്പത്തിക തട്ടിപ്പ് കേസാണ് എല്ലാത്തിനും ആധാരമെന്നും ശ്രീധരൻ നായർ ഓർമ്മിപ്പിച്ചിച്ചു.
സോളാർ തട്ടിപ്പിലെ 33 കേസുകളിൽ ഏറ്റവും വിവാദമായതും ഉമ്മൻചാണ്ടി ഉൾപ്പെട്ട മല്ലേലിൽ ശ്രീധരൻനായരുടെ കേസായിരുന്നു. ഉമ്മൻചാണ്ടിയുടെ ഉറപ്പിൽ സോളാർ പാടത്തിനായി സരിതക്ക് 40 ലക്ഷം കൊടുത്തുന്നായിരുന്നു പത്തനംതിട്ടയിലെ വ്യവസായി ശ്രീധരൻനായരുടെ പരാതി. സെക്രട്ടറിയേറ്റിൽ സരിതക്കൊപ്പം ഉമ്മൻചാണ്ടിയെ ചെന്ന് കണ്ടെന്ന് ശ്രീധരൻ നായർ നൽകിയ മൊഴി അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്നു.
ഉമ്മൻചാണ്ടിയുടെ പിഎ ജോപ്പനെ അറസ്റ്റ് ചെയ്തതും ഈ കേസിലായിരുന്നു. പക്ഷെ എഡിജിപി ഹേമച്ന്ദ്രൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സഘം നൽകിയ കുറ്റപത്രത്തിൽ പ്രതി സ്ഥാനത്ത് ഉമ്മൻചാണ്ടിയില്ലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam