ആറര മുതൽ പമ്പയിൽ നിന്നുള്ള തീര്‍ത്ഥാടകരെ മലകയറാൻ അനുവദിക്കില്ല.  

പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് ദര്‍ശനസമയത്തില്‍ നിയന്ത്രണം. രാവിലെ ഏഴരമുതൽ പതിനൊന്നര വരെ നട അടച്ചിടും. ഇതിനനുസരിച്ച് ഇടത്താവളങ്ങളിൽ തീര്‍ത്ഥാടകരെ നിയന്ത്രിക്കുമെന്നാണ് പൊലീസ് അറിയിപ്പ്. ആറര മുതൽ പമ്പയിൽ നിന്നുള്ള തീര്‍ത്ഥാടകരെ മലകയറാൻ അനുവദിക്കില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലയ്ക്കലിൽ നിന്ന് കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളെയും നിയന്ത്രിക്കും. തങ്കയങ്കി ഘോഷയാത്രയും ഇന്ന് സന്നിധാനത്തെത്തും. വൈകീട്ട് ആറ് മണിയോടെയാണ് ഘോഷയാത്ര സന്നിധാനത്തെത്തുക. കനത്ത സുരക്ഷാ വലയത്തിലാണ് സന്നിധാനം.

Read More: വലയ സൂര്യഗ്രഹണം ഇന്ന്; വടക്കൻ കേരളത്തിൽ പൂർണ്ണമായി കാണാം...