
കോഴിക്കോട്: ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഭോപ്പാലില്‍ അന്തരിച്ച സൈനികന്‍ കോഴിക്കോട് മുക്കം കാരമൂല സ്വദേശി മിദ് ലാജിന്റെ ഖബറടക്കം ഔദ്യോഗിക സൈനിക ബഹുമതികളോടെ നടന്നു. കാരമൂല ജുമഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. കാരമൂല ആസാദ് മെമ്മോറിയല്‍ എയുപി സ്കൂളിലായിരുന്നു പൊതുദര്‍ശനം. നൂറുകണക്കിന് പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിദ് ലാജിന് ഹൃദയാഘാതം സംഭവിച്ചത്. സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് വീട്ടിലെത്തിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam