എംപി ഓഫിസ് ആക്രമണ കേസിലെ ചിലർ കോളജ് തകർത്ത കേസിലും പ്രതികൾ; നഷ്ടപരിഹാരം നൽകണണെന്ന കോടതിവിധിയും നടപ്പായില്ല

By Web TeamFirst Published Jun 26, 2022, 8:42 AM IST
Highlights

13 പ്രതികളില്‍ നിന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതിയാണ് ഉത്തരവിട്ടത്. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കുന്നതിലും നേരിട്ട് പങ്കാളികളായി.നിലവിലെ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി രണ്ട് സംഭവത്തിലും ഉള്‍പ്പെട്ടു

വയനാട് : വയനാട് എം പി (wayanad mp)രാഹുല്‍ ഗാന്ധിയുടെ(rahul gandhi) കൽപറ്റ  ഓഫീസ് അക്രമണക്കേസില്‍ പ്രതികളായ എസ് എഫ് ഐക്കാരിൽ(sfi) ചിലര്‍ 2017ല്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജ് തച്ചുതകര്‍ത്തതിലും ഉള്‍പ്പെട്ടവര്‍. കോളജ് തകര്‍ത്തതിനുള്ള നഷ്ടപരിഹാരം
പ്രതികളില്‍ നിന്നും ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതി ഉത്തരവിട്ടിരുന്നു. കൽപ്പറ്റയിലെപ്പോലെബത്തേരിയിലും പൊലീസ് നോക്കിനിൽക്കുന്പോഴായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ അക്രമം.

സംഘടനാപ്രവര്‍ത്തനത്തിന് വിദ്യാർഥിക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബത്തേരി ഡോണ്‍ ബോസ്കോ കോളജില്‍ 2017 ജൂലൈയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഗുണ്ടാ വിളയാട്ടം.മുക്കാല്‍ മണിക്കൂറിലേറെ നീണ്ട അക്രമണത്തില്‍ ഓഫീസ് വസ്തുക്കളും 179 ജനലുകളും അടിച്ചുതകര്‍ത്തു.13 പ്രതികളില്‍ നിന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതിയാണ് ഉത്തരവിട്ടത്. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കുന്നതിലും നേരിട്ട് പങ്കാളികളായി.നിലവിലെ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി രണ്ട് സംഭവത്തിലും ഉള്‍പ്പെട്ടു.കല്‍പറ്റയില്‍ നടന്നതുപോലെ സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും ബത്തേരിയിലും പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. ഇരുപതിലേറെ പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം.

രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ പിടിയിലായവരുടെ എണ്ണം 30 ആയി

രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. ആകെ റിമാൻഡിലായവരുടെ എണ്ണം 29 ആയി.  ഇവരില്‍ മൂന്ന് വനിതാ പ്രവർത്തകരും ഉള്‍പ്പെടുന്നു. പിടിയിലായ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല.

 ആക്രമണത്തിൽ ഉള്‍പ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെ.ആർ.അവിഷിത്തിനെ സ്റ്റാഫിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എസ്എഫ്ഐ വയനാട് മുൻ ജില്ലാ വൈസ് പ്രസിഡൻറാണ്  കെ.ആർ.അവിഷിത്ത്.  ഈ മാസം 23-ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. 

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. അതിന് ശേഷമാണ് മിന്നൽ വേഗത്തിൽ നടപടികളുണ്ടായിത്. അവിഷിത്ത് ഈ മാസം 15 മുതൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ വരുന്നില്ലെന്നും, ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവൻ പൊതുഭരണ വകുപ്പിന് കത്തു നൽകി. ഇക്കഴിഞ്ഞ വ്യാഴാഴ്ച നൽകിതായി പറയുന്ന കത്ത് ഇന്ന് ഉച്ചയ്ക്കാണ് പൊതുഭരണവകുപ്പിൽ കിട്ടിയത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ അവിഷിത്തിനെ ഒഴിവാക്കി ഉത്തരവിറക്കി.  അവിഷിത്തിന് ആഭ്യന്തരവകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡ്  ഉടൻ തിരിച്ചു നൽകണമെന്നും ഉത്തരവിൽ പറയുന്നു. 

click me!