അന്തരിച്ച മുൻ നേതാവിന്‍റെ മകൻ രംഗത്ത്; കാസർകോട് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പരാതി

Published : Nov 15, 2026, 11:18 AM IST
kasragod dcc complaint

Synopsis

കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണവുമായി സുബ്ബയ്യ റായി കെപിസിസിക്ക് പരാതി നൽകി. ഡിസിസി ഓഫീസിന്റെ മൂന്നാം നിലയ്ക്ക് രാമറായിയുടെ പേരിടാൻ 20 ലക്ഷം ആവശ്യപ്പെട്ടെന്നാണ് പരാതി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പി കെ ഫൈസൽ പ്രതികരിച്ചു.

കാസര്‍കോട്: കാസർകോട് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പരാതി. കെപിസിസിക്ക് ആണ് പരാതി നൽകിയത്. കെപിസിസി സെക്രട്ടറിയും മുൻ എം പി രാമറായിയുടെ മകനുമായ സുബ്ബയ്യ റായി ആണ് പരാതി നൽകിയത്. ഫൈസൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുന്നു. ഡിസിസി ഓഫീസിന്‍റെ മൂന്നാം നിലയ്ക്ക് വേണ്ടി അന്തരിച്ച രാമറായിയുടെ പേരിടാൻ 20 ലക്ഷം നൽകാൻ ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്.

അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞികണ്ണന്‍റെ പേരിട്ട് കെട്ടിടം നിർമ്മിക്കാനുള്ള പിരിവാണ് ഇപ്പോൾ നടത്തുന്നതെന്നും പരാതിയിലുണ്ട്. അതേസമയം, സുബയ്യ റായിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ഡിസിസി അധ്യക്ഷൻ പി കെ ഫൈസൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അദ്ദേഹത്തെ ഫോണിൽ വിളിക്കുകയോ, രാമറായിയുടെ പേരിൽ കെട്ടിടം പണിയാമെന്ന് പറയുകയോ ചെയ്തിട്ടില്ല. തന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. കെ പി കുഞ്ഞിക്കണ്ണന്‍റെ പേരിടാൻ തീരുമാനിച്ചത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലോചിച്ചെടുത്ത തീരുമാനമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽപിഎസ്ടി സമരം; ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോൾ വിഡി സതീശൻ സമരപ്പന്തലിൽ പോയി, ഇപ്പോൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയെന്ന് എംവി ​ഗോവിന്ദൻ
പരശുറാം എക്സ്പ്രസ് ഭാ​ഗികമായി റദ്ദാക്കി; ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം