കലാസൂര്യന് വിട! സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു, കലാകൂട്ടായ്മ സൂര്യയുടെ അമരക്കാരൻ

Published : Sep 23, 2026, 07:18 PM ISTUpdated : Sep 23, 2026, 07:26 PM IST
Soorya Krishnamoorthy

Synopsis

കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സം​ഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 78ാം വയസിലാണ് അന്ത്യം

തിരുവനന്തപുരം: കലാസംഘാടകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സം​ഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 78ാം വയസിലാണ് അന്ത്യം. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവേ ആണ് വേര്‍പാട്. മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. 50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ. ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ. വിശ്വപ്രതിഭകള്‍ക്കായി സൂര്യ കൃഷ്ണമൂര്‍ത്തി കേരളത്തിൽ അരങ്ങൊരുക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള ചുമതലയിൽനിന്ന് ജാവ്ദേക്കറെ മാറ്റി, എം നാഗരാജ് പുതിയ പ്രഭാരി; വിവിധ സംസ്ഥാനങ്ങളിൽ ചുമതലക്കാരിൽ മാറ്റം വരുത്തി ബിജെപി, സുരേന്ദ്രന് പുതുച്ചേരി
സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു, വിവാദ പരാതികൾ പരിശോധിക്കാൻ എട്ടംഗ സമിതിയും രൂപീകരിച്ചു