കേരള ചുമതലയിൽനിന്ന് ജാവ്ദേക്കറെ മാറ്റി, എം നാഗരാജ് പുതിയ പ്രഭാരി; വിവിധ സംസ്ഥാനങ്ങളിൽ ചുമതലക്കാരിൽ മാറ്റം വരുത്തി ബിജെപി, സുരേന്ദ്രന് പുതുച്ചേരി

Published : Sep 23, 2026, 06:10 PM ISTUpdated : Sep 23, 2026, 06:13 PM IST
BJP

Synopsis

വിവിധ സംസ്ഥാനങ്ങളിലെ പുതിയ പ്രഭാരിമാരെ ബിജെപി പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയിൽനിന്ന് പ്രകാശ് ജാവ്ദേക്കറെ മാറ്റി എം നാഗരാജിനെ നിയമിച്ചു. കെ സുരേന്ദ്രൻ, അനിൽ ആന്റണി, ജോർജ് കുര്യൻ എന്നിവർക്കും പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ പുതിയ ചുമതലക്കാരെ (പ്രഭാരിമാർ) പ്രഖ്യാപിച്ച് ബി ജെ പി. കേരളത്തിന്റെ ചുമതലയിൽനിന്ന് പ്രകാശ് ജാവ്ദേക്കറെ മാറ്റിയതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. കർണാടകയിൽനിന്നുള്ള രാജ്യസഭാ എം പിയും ആർ എസ് എസ് നേതാവുമായ ബി ജെപി ദേശീയ വൈസ് പ്രസിഡന്‍റ് പ്രൊഫ. എം നാഗരാജുവാണ് ആണ് പുതിയ പ്രഭാരി. സഹപ്രഭാരി സ്ഥാനത്തുനിന്നും അപരാജിത സാരംഗിയെയും മാറ്റി. തമിഴ്നാട്ടിൽ നിന്നുള്ള ദേശീയ സെക്രട്ടറി എം. വെങ്കിടേഷാണ് പുതിയ സഹപ്രഭാരി. പ്രകാശ് ജാവദേക്കർക്ക് പകരം ചുമതല നൽകിയിട്ടില്ല. തമിഴ്‌നാടിന്റെയും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തരാഖണ്ഡിന്റെയും ചുമതല ആർ എസ് എസ് നേതാവ് റാം മാധവിനാണ്. ഇതിന് പുറമെ, പുതുച്ചേരിയുടെ ചുമതല കെ സുരേന്ദ്രനും ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യനും നൽകിയപ്പോൾ അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെ ചുമതലയും ഗോവയുടെ സഹപ്രഭാരി സ്ഥാനവും നൽകിയിട്ടുണ്ട്.

മറ്റു പ്രധാന സംസ്ഥാനങ്ങളിൽ, ഉത്തർപ്രദേശിന്റെ ചുമതല വിനോദ് താവ്ഡെയ്ക്കും ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല സ്മൃതി ഇറാനിക്കുമാണ് നൽകിയിരിക്കുന്നത്. ഗുജറാത്ത് പ്രഭാരിയായി തരുൺ ചുഗിനെയും മഹാരാഷ്ട്രയുടെ സഹചുമതലക്കാരനായി അമിത് മാളവ്യയെയും നിയമിച്ചു. പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും പുതിയ പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കിയത്.

നാല് വർഷത്തിന് ശേഷം ജാവദേക്കറിന്‍റെ മടക്കം

അതിനിടെ, നാല് വർഷത്തെ സേവനത്തിന് ശേഷം കേരളത്തിന്റെ ചുമതല ഒഴിയുന്ന പ്രകാശ് ജാവ്ദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേരളത്തിലെ ബി ജെ പി പ്രവർത്തകർ പൂർണ സമർപ്പണത്തോടെ പ്രവർത്തിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ഏറെക്കാലം വിജയമില്ലാതെ പ്രവർത്തിച്ച കേരളത്തിന് ഇപ്പോൾ രണ്ട് കേന്ദ്രമന്ത്രിമാരും 3 എം എൽ എമാരും ഉണ്ടെന്നത് മികച്ചൊരു തുടക്കമാണ്. താഴേത്തട്ടിലുള്ള പ്രവർത്തനമാണ് അനിവാര്യമെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരുടെ പേരുകൾ വിളിക്കാൻ അറിയണമെന്നും അവസാന സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ പറഞ്ഞതായി വ്യക്തമാക്കിയ അദ്ദേഹം പുതിയ ചുമതലക്കാർക്ക് ആശംസകളും നേർന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു, വിവാദ പരാതികൾ പരിശോധിക്കാൻ എട്ടംഗ സമിതിയും രൂപീകരിച്ചു
വിഡി സതീശൻ അതിസമ്പന്നരുടെ കളിപ്പാവ, വിമാന-വിദേശ യാത്രകളുടെ സ്പോൺസർമാർ സാമ്പത്തിക ശക്തികൾ; രാഹുലും കെസിയും എന്തുപറയുന്നു? ചോദ്യവുമായി ബിനോയ് വിശ്വം