കൊവിഡ് നിയന്ത്രണം: അടുത്ത രണ്ട് ദിവസത്തെ 12 തീവണ്ടി സർവ്വീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ

By Web TeamFirst Published Jan 14, 2022, 10:42 PM IST
Highlights

ശനി (15.1.22), ഞായർ(16.1.22) ദിവസങ്ങളിലേക്ക് മാത്രമായിട്ടാണ് സർവ്വീസ് റദ്ദാക്കിയത്. 

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഓടുന്ന പന്ത്രണ്ട് തീവണ്ടി സർവ്വീസുകൾ അടുത്ത രണ്ട് ദിവസത്തേക്ക് റദ്ദാക്കി ദക്ഷിണ റെയിൽവേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ ഓടുന്ന തീവണ്ടി സർവ്വീസുകളാണ് റദ്ദാക്കിയത്. ശനി (15.1.22), ഞായർ(16.1.22) ദിവസങ്ങളിലേക്ക് മാത്രമായിട്ടാണ് സർവ്വീസ് റദ്ദാക്കിയത്. 

തിരുവനന്തപുരം ഡിവിഷനിൽ റദ്ദാക്കിയ തീവണ്ടികൾ 

1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്സ് (no.16366).

2) കോട്ടയം-കൊല്ലം  അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06431).

3) കൊല്ലം - തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06425)

4) തിരുവനന്തപുരം - നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06435)

പാലക്കാട്‌ ഡിവിഷൻ

1) ഷൊർണ്ണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06023)

2) കണ്ണൂർ-ഷൊർണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06024)

3 ) കണ്ണൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06477).

4) മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06478)

5) കോഴിക്കോട് - കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06481).

6) കണ്ണൂർ - ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06469)

7) ചെറുവത്തൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ്സ് (no.06491)

8) മംഗളൂരു - കോഴിക്കോട് എക്സ്പ്രെസ് (no.1661)

tags
click me!