സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു; 28 ശതമാനം കുറവ്, പുതിയ മഴ മുന്നറിയിപ്പ്

Published : Sep 30, 2026, 02:26 PM IST
kerala rain

Synopsis

കേരളത്തിൽ ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. സൂപ്പർ എൽനിനോ പ്രതിഭാസമാണ് മഴ കുറയാൻ പ്രധാന കാരണമായത്. നാളെ മുതൽ കിട്ടുന്ന മഴ തുലാവർഷ കണക്കിലാണ് ഉൾപ്പെടുത്തുക..

തിരുവനന്തപുരം: 28 ശതമാനം കുറവോടെ സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 28 ശതമാനം മഴ കുറഞ്ഞു. എട്ട് ജില്ലകളിൽ മഴക്കുറവുണ്ട്. വയനാട് സാധാരണ കിട്ടേണ്ടതിന്റെ പകുതി പോലും മഴ കിട്ടിയില്ല. സീസൺ സമയം കഴിഞ്ഞെങ്കിലും കാലവർഷം പൂർണമായും പിൻവാങ്ങിയിട്ടില്ല. എന്നാൽ നാളെ മുതൽ കിട്ടുന്ന മഴ തുലാവർഷ കണക്കിലാണ് ഉൾപ്പെടുത്തുക. സൂപ്പർ എൽനിനോയാണ് ഇത്തവണ കാലവർഷക്കാലത്ത് വില്ലനായത്.

അടുത്ത 5 ദിവസത്തെ മഴ പ്രവചനം

യെല്ലോ അലർട്ട്

01/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം

02/10/2026: ഇടുക്കി

04/10/2026: പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; എൽഡിഎഫ് പ്രവർത്തകയ്ക്ക് എതിരെ പരാതിയുമായി കോൺഗ്രസ്
മകള്‍ക്കെതിരെ ലൈംഗീക അതിക്രമം; 63 വര്‍ഷത്തെ ജയില്‍വാസം വിധിച്ച് കോടതി, 3-ലക്ഷത്തിലധികം പിഴയും