സംസ്ഥാനത്ത് സ്‍പാ, ആയുര്‍വേദ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി

Published : Jan 08, 2021, 07:01 PM IST
സംസ്ഥാനത്ത് സ്‍പാ, ആയുര്‍വേദ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി

Synopsis

കേരളത്തില്‍ ഇന്ന് 5142 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാ, ആയുര്‍വേദ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി. കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം തുറക്കാന്‍. അതേസമയം കേരളത്തില്‍ ഇന്ന് 5142 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,87,104 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,166 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1301 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി