നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ 28 ദിവസം, ജൂലൈ 25 ന് അവസാനിക്കും: സ്‌പീക്കര്‍ എഎൻ ഷംസീര്‍

Published : Jun 08, 2024, 04:00 PM IST
നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ 28 ദിവസം, ജൂലൈ 25 ന് അവസാനിക്കും: സ്‌പീക്കര്‍ എഎൻ ഷംസീര്‍

Synopsis

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ തെരഞ്ഞടുപ്പിൻ്റെ ആവർത്തനമാണെന്ന് എഎൻ ഷംസീര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ  പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കും. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ്‌ 25 നാണ് സഭ സമ്മേളനം അവസാനിക്കുക.  ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കര്‍ എഎൻ ഷംസീര്‍ അറിയിച്ചു. 

ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ പ്രതിനിധീകരിക്കുന്ന തലശേരി മണ്ഡലത്തിൽ എൽഡിഎഫിനേറ്റ തിരിച്ചടി പൊതുവായി ഉണ്ടായ വികാരത്തിലാണെന്നും തന്റെ മണ്ഡലം മാത്രം ഒഴിവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ തെരഞ്ഞടുപ്പിൻ്റെ ആവർത്തനമാണ്. തലശേരി മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ടും ഭൂരിപക്ഷവും കുറഞ്ഞിട്ടുണ്ട്. തദ്ദേശ വാർഡ് പുനർനിർണയ ബിൽ ആദ്യ ദിവസം സഭയിൽ അവതരിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി